
ദോഹ: ഖത്തറില്‍ മരിച്ച പത്തനംതിട്ട സ്വദേശികളുടെ മൃതദേഹം നാളെ ഖത്തര്‍ എയര്‍വെയിസിന്റെ കൊച്ചി കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പത്തനംതിട്ട സീതാതോട് കോട്ടമണ്പറ സ്വദേശി ബിജു മാത്യു (48), പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല് മത്തായിക്കുട്ടി ഗീവര്‍ഗീസ്(53) എന്നിവരായിരുന്നു ഈയ്യിടെ മരണപ്പെട്ടത്.
പരൂര് ജേക്കബിന്റെയും ഏലിക്കുട്ടിയുടെയും മകനാണ് ബിജുമാത്യു. ഹൃദയ സ്തംഭനം മൂലമായിരുന്നു മരണം. ദോഹ ഗ്ലോബല്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: ഷീന തോമസ്. മക്കള്‍: അലോന എലിസബത്ത് ബിജു, ഹാപ്പി ബിറ്റോ.

വര്‍ഗീസ് മറിയാമ്മ വര്‍ഗീസ് ദമ്പതികളുടെ മകനാണ് ബിസിനസ് വിസയില്‍ ദോഹയിലെത്തിയ ഗീവര്‍ഗീസ്.
അസുഖത്തെത്തുടര്‍ന്ന് ഹമദ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലാലി മാത്യുവാണ് ഭാര്യ. മക്കള്‍ സേബ മാത്യു, സെബി മാത്യു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നുവെന്നും കഴിഞ്ഞ ഷെഡ്യൂള്‍ ചെയ്തത് നാളേക്ക് മാറ്റുകയായിരുന്നുവെന്നും നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി വ്യക്തമാക്കി.