ദോഹ: ഖത്തറിലെ പ്രമുഖ വിദ്യാലയമായ ഡി.പി.എസ് മൊണാര്‍ക്ക് അറുപത്തിയഞ്ചാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ മീനല്‍ ബക്ഷി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. െ്രെപമറി, സെക്കന്ററി വിഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള മത്സര പരിപാടികള്‍ അരങ്ങേറി. െ്രെപമറി തലത്തിലെ കുട്ടികള്‍ കോവിഡ് കാലത്തിനുശേഷം ആദ്യമായി സ്കൂള്‍ ഓഡിറ്റോറിയമായ ‘മള്‍ട്ടി പര്‍പ്പസ് ഹോളില്‍ ‘ കേരള സാംസ്കാര തനിമയോതുന്ന വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ സമ്മാനം കൈമാറി. പ്രധാനഅധ്യാപികയും വിവിധ കോര്‍ഡിനേറ്റര്‍മാരും പരിപാടികളില്‍ പങ്കാളികളായി.
in QATAR NEWS
ഡി.പി.എസ് മൊണാര്‍ക്ക് കേരളപ്പിറവി ആഘോഷിച്ചു
