in

ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു

പ്രിയേഷ്

ദോഹ: ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം, തവനൂര്‍, അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) നെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രയാസം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ജോലി ചെയ്തിരുന്ന കമ്പനിയിലെ പ്രതിനിധികള്‍ അറിയിച്ചു. നാട്ടില്‍ പോവാനാഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു. കാപ്‌ടെക് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: രഞ്ജു കളരിപ്പുരയില്‍. അപ്പു ചെറയാട്ടുവളപ്പില്‍-രമണി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടില്‍കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത പരിപാലന കമ്മിറ്റി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും അത്താണിയായി കെ എം സി സി; റമദാന്‍ കിറ്റ് വിതരണം തുടങ്ങി

കൊല്ലം സ്വദേശി ദോഹയില്‍ നിര്യാതനായി