
1-പ്രവാസികള്‍ പുറപ്പെടുന്നതിനു മുമ്പ് പെര്‍മിറ്റ് നമ്പര്‍ ലഭിക്കാന്‍ https://covid19jagratha.kerala.nic.in/home/pravasiEntry
എന്ന ലിങ്കില്‍ കയറി ഇ-മെയില്‍ വിലാസമോ നാട്ടിലെ മൊബൈല്‍ നമ്പരോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് നമ്പര്‍ നേടണം.
2- പതിനാല് ദിവസം ക്വാറന്റൈന് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ക്വാറന്റൈന്, പെയ്ഡ് ക്വാറന്റൈന്, ഹോം ക്വാറന്റൈന് എന്നിവയില്‍ ഏതെങ്കിലും സൗകര്യമനുസരിച്ച് സ്വീകരിക്കാം.
3- പെര്‍മിറ്റ് ലഭിക്കാന്‍ വേണ്ടി നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ വീട്ടില്‍ സൗകര്യമുണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിച്ച് ഉറപ്പാക്കും.
4-ഹോം ക്വാറന്റൈനില്‍ പോകുന്നവരുടെ വീട്ടില്‍ 60 വയസ് കഴിഞ്ഞവരോ കുട്ടികളോ ഗര്‍ഭിണികളോ ഉണ്ടാകാന്‍ പാടില്ല.
5-വിമാനത്താവളത്തില്‍ നിന്നും ക്വാറന്റൈനിലേക്കു പോകാന്‍ കെ.എസ്.ആര്.ടിസിയോ എയര്‍പോര്‍ട്ട് ടാക്സിയോ സ്വന്തം വാഹനമോ ഉപയോഗിക്കാം.
6-സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ െ്രെഡവറെ ഉപയോഗപ്പെടുത്തിയാല്‍ െ്രെഡവറും ക്വാറന്റൈനില്‍ പോകണം.
7-ആരോഗ്യപ്രവര്‍ത്തകരും പോലീസും മറ്റും സര്‍ക്കാര്‍ സംവിധാനങ്ങളും നല്കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം.
- ഖത്തറില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1-വിസ സംബന്ധമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നവര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും സിഇഐഡി ഓഫീസില്‍ നിന്നുള്ള ക്ലിയറന്‍സ് ആവശ്യമാണ്.
(കമ്പനി ബ്ലാക്ക്ലിസ്റ്റില് ആവുക, സ്പോണ്‍സറെ കണ്ടെത്താന്‍ കഴിയാതിരിക്കുക, വിസ പുതുക്കാനോ ക്യാന്‍സല്‍ ചെയ്യാനോ സാധിക്കാതിരിക്കുക, തൊഴില്‍ വിസയിലെത്തി മൂന്നു മാസം കഴിഞ്ഞതിനുശേഷവും വിസ സ്റ്റാമ്പ് ചെയ്യാതെ മാസങ്ങള്‍ പിന്നിടുക എന്നിവയ്ക്കെല്ലാം സി.ഇ.ഐ.ഡി ഓഫീസില്‍ നിന്നുള്ള ക്ലിയറന്‍സ് ആവശ്യമായി വരാറുണ്ട്.)
2- തിരിച്ചറിയല്‍ കാര്‍ഡ് (ബതാക) റദ്ദാക്കി പോകുന്നവര്‍ ക്യാന്‍സല്‍ ചെയ്ത് ഒരുമാസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിഴ അടക്കുകയോ സി.ഇ.ഐ.ഡി ഓഫീസില്‍ പോയി എക്സിറ്റ് പെര്‍മിറ്റ് ശരിയാക്കുകയോ വേണം.
3-ഓണ്‍ അറൈവല്‍ വിസയിലുള്ളവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.
4-ബിസിനസ് വിസ കാലാവധി തീര്‍ന്നവര്‍ പുതുക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇല്ലെങ്കില്‍ സി.ഇ.ഐ.ഡി ഓഫീസില്‍ പോയി ക്ലിയറന്‍സ് വാങ്ങേണ്ടതാണ്. പിഴ ഒരു അധിക ദിവസത്തിന് 200 റിയാലാണ്.
5-തൊഴില്‍ വിസയിലെത്തിയശേഷം ആരോഗ്യപരിശോധനയില്‍ പരാജയപ്പെട്ടവര്‍ (മെഡിക്കല്‍ അണ് ഫിറ്റ്) സി.ഇ.ഐ.ഡി ഓഫീസില്‍ പോയി ക്ലിയറന്‍സ് വാങ്ങല്‍ നിര്‍ബന്ധമാണ്.
(പ്രത്യേക ശ്രദ്ധയ്ക്ക്: എല്ലാ ഇടപാടുകള്‍ക്കും പാസ്പോര്‍ട്ടും കണ്‍ഫോം ടിക്കറ്റുമായി ഉച്ചക്ക് ഒരുമണിക്ക് മുന്‍പാണ് സി.ഇ.ഐ.ഡി ഓഫീസിലെത്തേണ്ടത്.)