ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ (കെഫാഖ് ) നാലാമത് വാർഷികം ‘കിരണം 2023’ എന്ന പേരിൽ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്നു.
കെഫാഖ് പ്രസിഡന്റ് ബിജു. കെ. ഫിലിപ് അധ്യക്ഷത വഹിച്ചു. റേഡിയോ അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആർ ജെ സൂരജ് മുഖ്യാതിഥി ആയിരുന്നു. ഐ.സി. സി പ്രസിഡന്റ് മണികണ്ഠൻ എ. പി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ. എസ്. സി പ്രസിഡന്റ് എ. പി. അബ്ദുർറഹ്മാൻ, വിവിധ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രവാസി പുരസ്കാര ജേതാവ് ഷീല ഫിലിപ്പോസ് എന്നിവരെ ആദരിച്ചു.
ഖത്തറിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം, സംഗീത നിശ, നൃത്ത പരിപാടി എന്നിവ അരങ്ങേറി.
എസ്. എസ്. എൽ. സി, പ്ലസ്. ടു വിജയികൾക്ക് സമ്മാനവും വിവിധ കലാ കായിക മത്സര വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. കെഫാഖ് പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു. രക്ഷാധികാരി വർഗീസ് മാത്യു, സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു. പി. ജോൺ, സജി ബേബി, ആൻസി രാജീവ്, ജോജിൻ ജേക്കബ്, ദീപു സത്യരാജൻ, ആശിഷ് മാത്യു, ജോബിൻ പണിക്കർ, അനീഷ് തോമസ് നേതൃത്വം നൽകി.