in

കെ.എൽ-14 മുനിസിപ്പൽ ഫിയെസ്റ്റാ സമാപിച്ചു

കെ. എൽ 14 മുനിസിപ്പൽ ഫിയെസ്റ്റ ചടങ്ങിൽ അഥിതികളായ എ. അബ്ദുറഹ്മാൻ. അഡ്വ. വി എം മുനീർ എന്നിവർക്കൊപ്പം സംഘാടകർ

ദോഹ: ഖത്തർ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന കെ എൽ-14 മുനിസിപ്പൽ ഫിയെസ്റ്റാ സമാപനമായ സ്നേഹ സംഗമം തുമാമ കെഎംസിസി ഹാളിൽ നടന്നു. മുഖ്യാതിഥികളായി മുസ്ലിംലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാനും കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറും പങ്കെടുത്തു.

വ്യതസ്ത രീതിയിൽ സംഘടിപ്പിച്ച സംഗമത്തിൽ കണക്റ്റിംഗ് വിത്ത് ലീഡേർസ് സെഷനിൽ പ്രവർത്തകരുമായി പാർട്ടിയുടെ നഗരസഭ വികസനത്തെക്കുറിച്ച് മുഖ്യാതിഥികൾ സംവദിച്ചു. പരിപാടിയിൽ
ജില്ലാ മണ്ഡലം നേതാക്കൾക്കുള്ള സ്വീകരണവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
പ്രസിഡന്റ് ഫൈസൽ ഫില്ലിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര ഉദ്ഘാടനം ചെയ്തു. എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ മുഖ്യാതിഥികൾക്കുള്ള ഉപഹാരം കൈമാറി. ആദംകുഞ്ഞി തളങ്കര, ഷഫീഖ് ചെങ്കളം, ഷാക്കിർ കാപ്പി, അഷ്റഫ് കുളത്തുങ്കര, നുഹ്മാൻ അബ്ദുല്ല, ജാഫർ പള്ളം, ബഷീർ സ്രാങ്ക്, അഷ്റഫ് ഇറാനി, മഹ്ഫൂസ്, ശംനാസ് തളങ്കര, അസീബ് തളങ്കര, അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്, റഷീദ് ഹസൻ, അൽതാഫ്, ശഹസാദ്, ഖലീൽ ഉംബാബ് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാബിത്ത് തുരുത്തി സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സന്ദർശന വിസയിൽ ഒമാനിൽ എത്തിയ പ്രവാസി മരണപ്പെട്ടു

ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു