ദോഹ: നേതാക്കള്‍ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ വേദികളില്‍ സര്‍ഗ്ഗാത്മകമായി മറുപടി നല്‍കാന്‍ ശ്രമിക്കണമെന്നും അത്തരം മറുപടികള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതങ്ങളിലെത്താന്‍ സഹായിക്കുമെന്നും കെ എം ഷാജി. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി സഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും വൈകാരികമായി പ്രതികരിക്കാതെ സഹിഷ്ണുതയോടെ നേരിട്ട് ഏറ്റവും അനുയോജ്യ സമയത്ത് തങ്ങളുടെ സാംസ്‌കാരിക തനിമ ബോധ്യപ്പെടുത്തി വ്യക്തമായി മറുപടി പറഞ്ഞ ഖത്തറിനെ നേതാക്കള്‍ക്കും രാഷ്ട്രങ്ങള്‍ക്കും മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, നജീബ് കാന്തപുരം, മുസ്ലിംലീഗ് നേതാവ് എന്‍.സി അബൂബക്കര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹ്മദ് സാജു ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഭിന്നശേഷി മേഖലയില്‍ ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ ആസിം വെളിമണ്ണക്ക് കെഎംസിസി സ്‌നേഹാദരം നല്‍കി. ഓള്‍ ഇന്ത്യ കെഎംസിസി ജനറല്‍ സെക്രട്ടറി നൗഷാദ് ബാംഗ്ലൂര്‍, സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.
കെഎംസിസി സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, ജില്ലാ ഭാരവാഹികളായ ശരീഫ് പിസി , ബഷീര്‍, കെ കെ, സിറാജ് മാതോത്ത്, നബീല്‍ നന്തി, താഹിര്‍ പട്ടാര, മമ്മു ശമ്മാസ് നേതാക്കള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.