
ദോഹ: ഖത്തര്‍ കെഎംസിസിയുടെ കോവിഡ് കാലത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഖത്തര്‍ കെ എം സി സി കല്‍പകഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോവിഡ് തീക്ഷ്ണത പ്രവാസ മനസ്സില്‍ ‘ എന്ന വിഷയം ആസ്പദമാക്കി നടന്ന വെബിനാറില്‍ 250ല്‍ പരം ആളുകള്‍ പങ്കെടുത്തു. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിഷയം അവതരിപ്പിച്ചു. കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം, ഗ്ലോബല്‍ കെ എം സി സി നേതാക്കള്‍, കല്‍പകഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധികള്‍ സംസാരിച്ചു.