
ദോഹ: ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ് സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 29, 30 തീയതികളില്‍ അല്‍വഖ്റ ഗ്രീന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഖത്തറിലെ പ്രമുഖമായ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മത്സരങ്ങളുടെ സംഘാടനം.
കഴിഞ്ഞ ശനിയാഴ്ച നടന്ന ടീം മാനേജര്‍മാരുടെ മീറ്റിംഗില്‍ ടൂര്‍ണമെന്റ് ഫിക്സചര്‍ റിലീസ് ചെയ്തു. ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സ്പോര്‍ട്സ് വിംഗ് ചെയര്മാന് സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂര്‍, അസീസ് എടച്ചേരി, സകരിയ, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.