in ,

ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്‌ട്രേഷന്‍ തുടങ്ങി

ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ എം സി സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.
യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രോഗികള്‍, ഗര്‍ഭിണികള്‍, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരി കെ പോകാന്‍ കഴിയാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍,
വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്ന് കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയമാനുസൃതമായ രേഖകളുള്ളവരും ഖത്തര്‍ നിയമപ്രകാരം യാത്രകള്‍ക്ക് വിലക്കില്ലാത്തവരും മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. രജിസ്‌ട്രേഷനു ശേഷം തുടര്‍ നടപടികളും പിന്നീട് അറിയിക്കുമെന്നും ചാര്‍ട്ടേര്‍ഡ് വിമാന യാത്ര വിവിധ സര്‍ക്കാര്‍ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും ആശ്രയിച്ചായിരിക്കുമെന്നും രജിസ്‌ട്രേഷന്‍ യാത്ര ഉറപ്പുനല്‍കുന്നില്ലെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു. രജിസ്‌ട്രേഷന്‍ യാത്ര ഉറപ്പുനല്‍കുന്നില്ലെന്നും പ്രസ്താവനയില്‍ ശദീകരിച്ചു. രജിസ്‌ട്രേഷന് താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://docs.google.com/forms/d/e/1FAIpQLSflpRGZEQ8bvRGEtYlQX2F0SzaQQGj8UoU-VlQSH5ld4c5WzA/viewform

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു മരണം കൂടി; ഇന്നു മാത്രം 5205 പേര്‍ രോഗമുക്തരായി, 1993 പുതിയ രോഗികള്‍,

ഇന്നത്തെ (2020 മെയ് 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…