
ദോഹ: ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചാര്‍ട്ട് ചെയ്ത രണ്ടാമത്തെ വിമാനം 177 യാത്രക്കാരുമായി കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു. 20 ശതമാനം ടിക്കറ്റ് അര്‍ഹരായവര്‍ക്ക് തികച്ചും സൗജന്യമായും നിരവധി പേര്‍ക്ക് നിരക്കില്‍ ഇളവു നല്‍കിയുമാണ് ജില്ലാ കമ്മിറ്റി യാത്രാ സൗകര്യമൊരുക്കിയത്.
ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ യാത്രയയപ്പില്‍ ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം വീട്ടിക്കല്‍, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ നാച്ചി, സംസ്ഥാന വൈസ് പ്രസിഡന്റ് മമ്മു കമ്പില്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആറളം, ട്രഷറര്‍ പിപി ഫഹദ്, അബ്ദു പാപ്പിനിശ്ശേരി, ഹോം സിറ്റി ജനറല്‍ മാനേജര്‍ മുസ്തഫ എലിക്കുന്നുമ്മല്‍, അസിസ്റ്റന്റ് മാനേജര്‍ എലിക്കുന്നുമ്മല്‍ അലി, ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് ചെമ്പിലോട്, നൗഫല്‍, വൈസ് പ്രസിഡന്റ്മാരായ നാസര്‍ കല്ലിക്കണ്ടി, ഗഫൂര്‍ ടി വി മജീദ് എടത്തില്‍, നാസര്‍ പൊയിലൂര്‍, ഹമീദ് മൗവഞ്ചേരി, റഫീഖ് പുറത്തീല്‍, ദാവൂദ് തണ്ടപ്പുറം, ഹംസ കരിയാട്, ഹാഷിം നീര്‍വേലി, അഫ്‌സല്‍ കീഴ്പ്പള്ളി, അഷ്‌റഫ് ഉളിക്കല്‍, ശിഹാബ് വളക്കൈ, മുനീര്‍ ശ്രീകണ്ഠപുരം, ഫസല്‍ കീഴ്പ്പള്ളി, അബ്ദുല്‍സലാം പി എ. സിറാജ് പാറയില്‍, നാസര്‍ ടി, ഷമീര്‍ മട്ടന്നൂര്‍, സവാദ് അബ്ദുള്‍ സലാം, കുറ്റിയില്‍ നാസര്‍, ഹനീഫ മത്തത്ത്, നസീര്‍ പുതുപ്രന്റവിട എന്നിവര്‍ സംബന്ധിച്ചു.