in

കൊണ്ടോട്ടി മണ്ഡലം കെഎംസിസി ചാര്‍ട്ടേഡ് വിമാനം നാട്ടിലെത്തി

ദോഹ: കൊണ്ടോട്ടി മണ്ഡലം കെഎംസിസി ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം നാല്‍പതോളം കുടുംബങ്ങളുള്‍പ്പെടെ 181 യാത്രക്കാരുമായി നാട്ടിലെത്തി. നാട്ടിലേക്ക് പോകുന്നതിനുള്ള അപേക്ഷകളുടെ ബാഹുല്യം കണക്കിലെടുത്താണ് കൊണ്ടോട്ടി മണ്ഡലം വിമാനം ചാര്‍ട്ട് ചെയ്തത്. നിര്‍ധനരായവര്‍ക്ക് സൗജന്യമായും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുമായിരുന്നു വിമാന ടിക്കറ്റ് നല്‍കിയത്. പ്രായമേറിയവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കുമായിരുന്നു മുന്‍ഗണന.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂണ്‍ 28) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം: ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍