in

കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ചന്ദ്രിക കാമ്പയിന്‍ പുരോഗമിക്കുന്നു

അഞ്ചു വാര്‍ഷിക വരിക്കുള്ള വിഹിതം സൂപ്പര്‍ ലിമോസിന്‍ മാനേജിങ് ഡയറക്ടര്‍മാരായ പി.വി അബ്ദുല്‍ അസീസ് തൃത്താല, ഷൗക്കത്തലി പനംകുറ്റി എന്നിവരില്‍ നിന്നും കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.വി മുഹമ്മദ് ഏറ്റുവാങ്ങിയപ്പോള്‍

ദോഹ: ഖത്തര്‍ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലയിലുള്ളവരെ ചന്ദ്രിക വാര്‍ഷിക വരിക്കാരായി ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നേരിനൊപ്പം സഞ്ചരിച്ച 86 വര്‍ഷങ്ങള്‍ എന്ന ചന്ദ്രിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വാര്‍ഷിക വരിക്കുള്ള വിഹിതം സൂപ്പര്‍ ലിമോസിന്‍ മാനേജിങ് ഡയറക്ടര്‍മാരായ പി.വി അബ്ദുല്‍ അസീസ് തൃത്താല, ഷൗക്കത്തലി പനംകുറ്റി എന്നിവരില്‍ നിന്നും ഖത്തര്‍ കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.വി മുഹമ്മദ് ഏറ്റുവാങ്ങി. ജനറല്‍ സെകട്ടറി വി.ടി.എം സാദിഖ്, ഇബ്രാഹിം പനംകുറ്റി പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ അംഗങ്ങളെയും വാര്‍ഷിക വരിക്കാരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ്, റുവൈസ് തുറമുഖങ്ങളില്‍ പരിസ്ഥിതി മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചു

ഇന്നത്തെ (2020 ഒക്ടോബര്‍ 20) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…