in

കെഎംസിസി പാലക്കാട് പ്രവാസി മടക്ക ടിക്കറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു

കെഎംസിസി പാലക്കാട് ‘നാടണയാനൊരു കൈതാങ്ങ്’ ടിക്കറ്റ് പദ്ധതിയിലേക്ക് നാസര്‍ മമ്മത്രായം വെള്ളാളൂരില്‍ നിന്ന് ജില്ലാ പ്രസിഡണ്ട് കെ വി മുഹമ്മദ് തുക കൈപ്പറ്റുന്നു

ദോഹ: ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ‘നാടാണയാനൊരു കൈത്താങ്ങ്’ പ്രവാസി മടക്ക ടിക്കറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലക്കാരായ പ്രയാസപ്പെടുന്ന അംഗങ്ങളില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്. ബിസിനസ് സംരഭകനായ നാസര്‍ മമ്മത്രായം വെള്ളാളൂര്‍ പദ്ധതിയിലേക്ക് അഞ്ചു ടിക്കറ്റുകകള്‍ സ്‌പോണ്‍സര്‍ ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മുഹമ്മദ് ടിക്കറ്റുകളുടെ തുക ഏറ്റുവാങ്ങി. ജില്ലാ ജനറല്‍ സെക്രട്ടറി വി ടി എം സാദിഖ്, വൈസ് പ്രസിഡന്റുമാരായ പി എം നാസര്‍ ഫൈസി, വികെ ഹൈദര്‍ അലി എന്നിവര്‍ സംബന്ധിച്ചു. മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡണ്ടുമായിരുന്ന സൈദലവി കുന്നത്തും പദ്ധതിയിലേക്ക് ഏതാനും ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തു. പ്രവാസി സഹോദരങ്ങള്‍ക്കായി നടപ്പാക്കുന്ന സംരംഭവുമായി സഹകരിക്കണമെന്ന് ജില്ലാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: 55279025,77473725.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലേബര്‍ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് ഇന്‍കാസ്

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു; 1740 പുതിയ രോഗികള്‍