in

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ കണക്കെടുപ്പിനൊരുങ്ങി കെ.എം.സി.സി

ദോഹ: തൊഴില്‍ നഷ്ടം, വ്യവസായ തകര്‍ച്ച, അനാരോഗ്യം എന്നിവകാരണം നാട്ടിലേക്കുമടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിനൊരുങ്ങി ഖത്തര്‍ കെ.എം.സി.സി. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുക.
കോവിഡിനു മുന്‍പും കോവിഡ് കാലത്തും അതിനുശേഷവും കേരളത്തിലേക്ക് മടങ്ങിയവരോ മടങ്ങാനൊരുങ്ങുന്നവരോ ആയ വ്യക്തികളുടെ സ്ഥിതി വിവരങ്ങളാണ് ശേഖരിക്കുന്നത്. സംഘടനാ സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സര്‍വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ തരംതിരിക്കാന്‍ വിദഗ്ദ സമിതി രൂപീകരിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ആനുകൂല്യങ്ങള്‍ നേടിയെടുക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സര്‍വേ. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ പുനര്‍ ജോലി വിന്യാസത്തിനുള്ള സാധ്യതകളും
അവസരങ്ങളും കെ.എം.സി.സി വെബ്‌സൈറ്റ് വഴിയും ജോബ് പോര്‍ട്ടല്‍ വഴിയും പരമാവധി പരിചയപ്പെടുത്തും. അതേസമയം പുനരധിവാസത്തിനോ പുനര്‍ ജോലി വിന്യാസത്തിനോ ഉള്ള ഒരു ഉത്തരവാദിത്വവും ഖത്തര്‍ കെ.എം.സി.സി ഈ സര്‍വ്വേയിലൂടെ ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേയിലൂടെ ലഭിക്കുന്ന സ്ഥിതി വിവരണക്കണക്കിലൂടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കുകയും ബോധവല്‍ക്കരണം നടത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ കെ എം സി സി ഭാരവാഹികള്‍ വ്യക്തമാക്കി. കേരളത്തിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന എല്ലാ പ്രവാസികളും സര്‍വ്വേയുമായി സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. www.kmccqatar.com/registration എന്ന ഗൂഗിള്‍ ഫോമിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഏത് രാജ്യത്ത് നിന്ന് മടങ്ങിപ്പോയവര്‍ക്കും സര്‍വ്വേയില്‍ പങ്കെടുക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 235 പേര്‍ക്കു കൂടി രോഗം

ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളും