ദോഹ: ഖത്തർ കെഎം.സി. സിക്കു കീഴിൽ 2021 ഫെബ്രുവരി മുതൽ നടന്നു വരുന്ന കെ.എം.സി.സി ഖത്തർ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ അമ്പതാം മീറ്റിംഗും ഓപ്പൺ ഹൗസും നടന്നു. തുമാമ കെ എം സി സി ഹാളിൽ നടന്ന ചടങ്ങിൽ ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി ഇൻ ചാർജ് റഈസ് അലി തുടങ്ങിയവർ പങ്കെടുത്തു.
ടോസ്റ്റ്മാസ്റ്റേഴ്‌സ്സിൽ നിന്നും ഫൈസൽ ഹുദവി, ജയകുമാർ മേനോൻ, അതുൽ ഹർദാസ്, ഡോ.മുഹമ്മദ് ഹുദവി, ഉമർ പോത്തങ്ങോടൻ, ഡോ. സുജയിൽ കടവത്ത്, അബ്ദുൽ ഗഫൂർ ചല്ലിയിൽ, സിദ്ധിക്ക് പറമ്പത്ത്, ഷഹനാസ് ബാബു, ജൗഹർ, റംഷാദ് , ജഹാങ്ഗിർ, മുസാവിർ, മിറാസ്, അലി അഷ്‌റഫ് തുടങ്ങിയവർ വിവിധ സെഷൻ അവതരിപ്പിച്ചു.
കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളടക്കം നിരവധി പേർ അതിഥികളായി പങ്കെടുത്തു.
മികവുറ്റ നേതൃനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ടോസ്റ്റ്മാസ്റ്റേർസ്സ് ചട്ടങ്ങൾക്കനുസരിച്ചു അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് കെ.എം.സി.സി ഖത്തർ ടോസ്റ്റ് മാസ്റ്റേഴ്സ്.
പ്രസംഗകല, നേതൃ ശേഷി, പൊതുജന സമ്പർക്കം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കാൻ ഖത്തറിൽ ലഭ്യമായ ഏറ്റവും നിലവാരമുള്ള പരിശീലന പരിപാടിയാണിത്.
ക്ലബിൽ അംഗത്വമെടുക്കാൻ
വിളിക്കുക: 55156985, 33659822, 55267231