in

ഖത്തറില്‍ നീറ്റ് പരിക്ഷാ കേന്ദ്രത്തിന് അനുമതി നല്‍കണമെന്ന് കെഎംസിസി

ദോഹ: നിലവിലെ കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എംബിബിഎസിനായുള്ള നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറില്‍ അനുവദിക്കണമെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഖത്തറില്‍ നീറ്റ് പരീക്ഷാകേന്ദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എംസിസി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ചെയര്‍പേഴ്‌സണ്‍ പ്രൊഫ.എം.എസ്. ആനന്ദിന് കത്തയച്ചു.
ജൂലൈ 26നാണ് നീറ്റ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഖത്തറില്‍ നിന്നും 250നും 300നുമിടയില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കായി അപേക്ഷിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഇന്ത്യക്കും ഖത്തറിനുമിടയില്‍ യാത്രാ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഇന്ത്യയില്‍നിന്നും ഖത്തറിലേക്കുമുള്ള യാത്രക്കുമായി ഭാഗമികമായി മാത്രമാണ് വിമാനഗതാഗതം ഇപ്പോള്‍ തുറന്നിരിക്കുന്നത്. കോവിഡ്-19 സാഹചര്യം കാരണം വ്യോമഗതാഗതം സാധരണനിലയില്‍ പുനസ്ഥാപിക്കപ്പെടുന്നത് സംബന്ധിച്ച് അനിശ്ചിതത്വമാണ്.
സമീപഭാവിയില്‍ വ്യോമഗതാഗതം പുനസ്ഥാപിക്കപ്പെട്ടാല്‍തന്നെയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാര്‍ നിഷ്്കര്‍ഷിക്കുന്ന നിശ്ചിത കാലയളവില്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരും. പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് തടസമാകും. ഈ സാഹചര്യത്തില്‍ ഖത്തറില്‍ പരീക്ഷേകേന്ദ്രം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി എന്‍ടിഎ എന്‍ജിനിയറിങിനായുള്ള ജെഇഇ പരീക്ഷ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ ദോഹയും ജെഇഇ പരീക്ഷാകേന്ദ്രമായി മാറിയകാര്യവും കെ.എം.സി.സി കത്തില്‍ സൂചിപ്പിച്ചു. മാനുഷിക നിലയിലുള്ള ഈ സാഹചര്യം കണക്കിലെടുത്ത് ഖത്തറല്‍ നീറ്റ് പരീക്ഷാകേന്ദ്രത്തിന് അംഗീകാരം നല്‍കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അതോറിറ്റികളോടു കെഎംസിസി അഭ്യര്‍ഥിച്ചു. നിരവധി വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കുന്നതിന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടികള്‍ക്കായി പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കി. കെ.എംസിസി ഈ വിഷയം ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗസയില്‍ മസ്‌കാന്‍ കരീം ഗുണഭോക്താക്കള്‍ക്ക് ഖത്തറിന്റെ ധനസഹായം

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കമ്പനികളും തൊഴിലാളികളും പ്രതിരോധനടപടികള്‍ പാലിക്കണം