ദോഹ: ഖത്തര്‍ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയും ദാന ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ഫിഫ ഫുട്ബാള്‍ ലോക കപ്പ് 2022 പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായി അഫീഫ് മുഹമ്മദ് പുത്തന്‍പുരയിലിനെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്.
അല്‍വഖ്റയിലെ ദാന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദാന ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയരക്ടര്‍ മൂസ്സ കുറുങ്ങോട്ട് നറുക്കെടുപ്പ് നടത്തി ഉത്ഘാടനം ചെയ്തു. ഖത്തര്‍ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം ഭാരവാഹികളായ റിയാസ് പി വി കെ, അക്ബര്‍ കുന്നോത്ത്, സമദ് ഞാലില്‍, ഫൈസല്‍ പി കെ, അഡ്വ മുഹമ്മദ് ജംഷീര്‍, ആസിഫ് പൊറോള്, മുഹമ്മദ് ഷമ്മാസ് കെ പി, ഹാഷിം പി കെ, പി പി ഫഹദ് കരിയാട്, നബീല്‍ ടി കെ, സൈഫുദ്ധീന്‍ കക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. മണ്ഡലത്തിലെ 800 പേര് പങ്കെടുത്ത പ്രവചന മത്സരത്തില്‍ 45 പേര് രണ്ടു ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയിരുന്നു. അതില്‍ നിന്ന് നറുക്കെടുത്താണ് വിജയിയെ കണ്ടെത്തിയത്. 2022 ഖത്തര്‍ റിയാലായിരുന്നു സമ്മാനം.