in

കൊച്ചി, കണ്ണൂര്‍ സര്‍വീസുകളുടെ ടിക്കറ്റ് വിതരണം നടന്നു

കൊച്ചി, കണ്ണൂര്‍ വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ വിതരണം ഐസിസിയില്‍ തുടങ്ങിയപ്പോള്‍

ദോഹ: പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൊച്ചി, കണ്ണൂര്‍ വിമാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് വിതരണം നടന്നു. ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലാണ്(ഐസിസി) ടിക്കറ്റ് വിതരണം നടന്നത്.. എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിനിധികള്‍ നേരിട്ടെത്തിയാണ് എംബസി തെരഞ്ഞെടുത്ത യാത്രാപട്ടികയിലുള്ളവര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നത്. മെയ് 29നാണ് കണ്ണൂരിലേക്കുള്ള സര്‍വീസ്.
മെയ് 30നാണ് കൊച്ചി സര്‍വീസ്. രണ്ടിടത്തേക്കും 177 ഓളം യാത്രക്കാര്‍ വീതമാണുള്ളത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 29 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.15 ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ഐഎക്സ് 1774 എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യന്‍ സമയം രാത്രി 10 ന് കണ്ണൂരിലെത്തും.
30ന് ഉച്ചയ്ക്ക് 2.35 നാണ് കൊച്ചിയിലേക്കുള്ള ഐഎക്സ് 1476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. ഇന്ത്യന്‍ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും.രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് അഞ്ച് സര്‍വീസുകള്‍ ഉള്‍പ്പെടെ 10 വിമാനങ്ങള്‍ കൂടി കഴിഞ്ഞ ദിവസമാണ് അനുവദിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി അഞ്ചുസര്‍വീസുകള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. അന്തിമ യാത്രാ പട്ടിക എംബസിയാണ് തീരുമാനിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ജസീറ ഇംഗ്ലീഷിന് വെബ്ബി പുരസ്‌കാരം; അംഗീകാരം റോഹിന്‍ഗ്യന്‍ പ്രതിസന്ധിയുടെ കവറേജിന്

കോവിഡ് പ്രതിരോധം: ക്യുആര്‍സിഎസ് കാമ്പയിന് പിന്തുണയുമായി ഖത്തര്‍ ചാരിറ്റി