in

കൊടുവള്ളി ഫിനിക്‌സ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ കലണ്ടര്‍ പ്രകാശനം

കൊടുവള്ളി ഫിനിക്‌സ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ കലണ്ടര്‍ പ്രകാശന ചടങ്ങില്‍ നിന്ന്

ദോഹ: കൊടുവള്ളി ഫിനിക്‌സ് പെയിന്‍ ആന്റ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും  2022 കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു. ബര്‍വ വില്ലേജിലെ റൊട്ടാന റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ആബിദീന്‍ വാവാട് അധ്യക്ഷത വഹിച്ചു.  കെയര്‍ ആന്റ് ക്യുയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കലണ്ടര്‍ പ്രകാശനം സ്ഥാപകാംഗംമെമ്പര്‍ പി.സി. ശരീഫ് നിര്‍വ്വഹിച്ചു. ട്രഷറര്‍ ഷിറാസ് എന്‍.പി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വി.ടി. ഫൈസല്‍, ബഷീര്‍ ഖാന്‍, ഷരീഫ് പി സി, പി.സി. മജീദ്, അസീസ് ഹാജി പ്രാവില്‍, നൈസാം വാവാട്, അഹമ്മദ് കുട്ടി മിസ്ബാഹി സംസാരിച്ചു. ജനറല്‍സെക്രട്ടറി ഷംസു കെ.കെ സ്വാഗതവും ബഷീര്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ പരിശോധനാ പാക്കേജുമായി ഫോക്കസ്

പ്രമേഹം തടയാന്‍ നിര്‍മ്മിത ബുദ്ധിയിലുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ച് ഖത്തര്‍