in

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊണ്ടോട്ടി കെ.എം.സി.സി മുനി. കമ്മിറ്റി സഹായം

ദോഹ: കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദേശവാസികള്‍ക്ക് ക്വാറന്റൈന്‍ ചെലവുകള്‍ക്കായി സാമ്പത്തികസഹായം നല്‍കുമെന്ന് ഖത്തര്‍ കെ.എം.സി.സി കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി കൊട്ടുക്കര ഹൈസ്‌കൂളില്‍ ഒരുക്കിയ ക്യാമ്പിലേക്കും വീടുകളില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ ഭക്ഷണ ചെലവുകള്‍ക്കായി സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം. ഇക്കാര്യം കൊണ്ടോട്ടി എം.എല്‍.എ ടി.വി.ഇബ്രാഹിമിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മുനിസിപ്പല്‍ മുസ്‌ലീംലീഗ് നേതാക്കളുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ആവശ്യമായ മറ്റ് അടിയന്തിരാവശ്യങ്ങള്‍ക്കു വേണ്ട സഹായങ്ങളും മുനിസിപ്പല്‍ ഭാരവാഹികള്‍ ഉറപ്പ് നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രഭാഷണം സംഘടിപ്പിച്ചു

കേള്‍ക്കാം, ഇന്നത്തെ(2020 ഓഗസ്റ്റ്11) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കാം; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ..