
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം അല്‍ബഹര്‍ പാലസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ സന്ദേശം അദ്ദേഹം അമീറിനെ അറിയിച്ചു. പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ക്കു പുറമേ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളുമായി ബന്ധപ്പെട്ടതായിരുന്നു സന്ദേശം.