in

തൊഴിലാളി താമസ കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളിലും പദ്ധതി പ്രദേശങ്ങളിലും ആരോഗ്യ, സുരക്ഷാ നടപടികള്‍ ശക്തമാക്കി. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴിലാളി താമസ സ്ഥലങ്ങളിലും പദ്ധതി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പ്രതിസന്ധിയോടു പ്രതികരിക്കാനുമുള്ള അശ്ഗാലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.
പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോളും ഖത്തറിലെ വിവിധ കമ്യൂണിറ്റികള്‍ക്ക് അവശ്യ റോഡ്, ഡ്രെയിനേജ് സേവനങ്ങളും അശ്ഗാല്‍ ലഭ്യമാക്കുന്നുണ്ട്. അശ്ഗാല്‍ കരാറുകാരുമായി സഹകരിച്ച് കൂടുതല്‍ ആരോഗ്യ-സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പദ്ധതി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ പ്രാബല്യത്തിലുണ്ടെന്ന് ഉറപ്പാക്കാനായി ആരോഗ്യ സുരക്ഷാ സംഘങ്ങള്‍ തൊഴിലാളി താമസ കേന്ദ്രങ്ങള്‍ക്കു പുറമെ ക്ഷേമസൗകര്യങ്ങളിലും പരിശോധന നടത്തുന്നുണ്ട്. തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ ക്ഷേമ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അശ്ഗാല്‍ വിവിധ സ്ഥലങ്ങളില്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കംപ്ലയിന്‍സ് ഓഡിറ്റ് നടത്തി. എല്ലാ കരാറുകാരും സബ് കരാറുകാരും കരാര്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും പ്രസക്തമായ ഖത്തരി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് ഓഡിറ്റുകള്‍ നടത്തിവരുന്നത്. എല്ലാ ജോലി സ്ഥലങ്ങളിലും തൊഴിലാളി താമസ സ്ഥലങ്ങളിലും ഈ മാസം ആദ്യം മുതല്‍തന്നെ താപനില പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ കയ്യുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഹാന്‍ഡ് റെയിലുകള്‍, വാതില്‍പ്പടികള്‍, ഹാന്‍ഡിലുകള്‍ എന്നിവയും മറ്റു വസ്തുക്കളുമെല്ലാം ശുചീകരിക്കുകയും ചെയ്യുന്നു.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിനോദ- സാമൂഹിക ഒത്തുചേരലുകളും കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ താമസ സ്ഥലത്ത് ആവശ്യമായ എല്ലാ ടോയ്ലറ്ററികളും ലിക്വിഡ് സോപ്പ് ഡിസ്‌പെന്‍സറുകളും ഹാന്‍ഡ് ഡ്രയറുകളും നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റ് ടീം ഉറപ്പുവരുത്തി. മുന്‍കരുതല്‍ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം തയാറാക്കിയ പോസ്റ്ററുകള്‍ തൊഴിലിടിങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ ആരോഗ്യപരിരക്ഷ: അല്‍ഖാതിര്‍

ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സുഗമമാക്കാന്‍ നടപടികളുമായി സിആര്‍എ