in

പുതിയ ബെര്‍ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സ്‌

ദോഹ: ജര്‍മനിയിലെ ബെര്‍ലിനിലെ പുതിയ വിമാനത്താവളത്തില്‍ ആദ്യം ഇറങ്ങിയത് ഖത്തര്‍ എയര്‍വേയ്‌സിന്റെ എ350-900 എയര്‍ക്രാഫ്റ്റ്. ബുധനാഴ്ചയാണ് ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ലാന്റ് ചെയ്തത്. വിമാനത്താവളത്തിലെ സതേണ്‍ റണ്‍വേയിലാണ് വിമാനമിറങ്ങിയത്. ബ്രാന്‍ഡന്‍ബര്‍ഗിലെ സതേണ്‍ റണ്‍വേയില്‍ ഇറങ്ങിയ ആദ്യത്തെ ആഗോള എയര്‍ലൈനായി മാറിയതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു. എ350-900 എയര്‍ക്രാഫ്റ്റിന് വാട്ടര്‍സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിസിസി ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ക്യുഎഫ്എ പ്രസിഡന്റ് യുഎസ് എംബസിയുമായി ചര്‍ച്ച നടത്തി