in

കഴിഞ്ഞവര്‍ഷം ഖത്തറിലെത്തിയത് 21 ലക്ഷം സന്ദര്‍ശകര്‍

People looking at skyline from the Museum of Islamic Art, Doha, Qatar

ദോഹ: കഴിഞ്ഞവര്‍ഷം ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയതോതിലുള്ള വര്‍ധന. 21 ലക്ഷം സന്ദര്‍ശകരാണ് പോയ വര്‍ഷം രാജ്യത്തെത്തിയത്. തൊട്ടമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 17ശതമാനം വര്‍ധനവാണുണ്ടായത്. വാര്‍ഷിക ടൂറിസം പ്രകടന റിപ്പോര്‍ട്ട് 2019ലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ലോകത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം പേര്‍ സന്ദര്‍ശിച്ചത് ഇന്ത്യയില്‍ നിന്നാണ്. അതേസമയം ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 2018നെ അപേക്ഷിച്ച് 2019ല്‍ നാലുശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1,33,413 യുകെ പൗരന്‍മാരും 1,27,271 യുഎസ് പൗരന്‍മാരും കഴിഞ്ഞവര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചു. യുകെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെയും യുഎസ് പൗരന്‍മാരുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വര്‍ധന ഇന്ത്യന്‍ സന്ദര്‍ശകരിലെ നാലു ശതമാനത്തിന്റെ ഇടിവ് നികത്താന്‍ സഹായിച്ചിട്ടുണ്ട്.
യുഎസ് പൗരന്മാരുടെ സന്ദര്‍ശനത്തിലെ വര്‍ദ്ധനവ് ജനുവരി ഒഴികെയുള്ള എല്ലാ മാസങ്ങളിലും സ്ഥിരത പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 15,189 യുഎസ് പൗരന്‍മാരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. ഡിസംബറില്‍ യുഎസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഫിഫ ക്ലബ്ബ് ലോകകപ്പും ആഗോള നയ പരിപാടിയായ ദോഹ ഫോറവും ഉള്‍പ്പടെയുള്ള പരിപാടികള്‍ സന്ദര്‍ശകരുടെ വരവ് വര്‍ധിക്കാനിടയാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം നാലാം പാദത്തില്‍ ക്രൂയിസ് സീസണ്‍ കരുത്താര്‍ജിച്ചതും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാനിടയാക്കി. 2019ല്‍ 1,27,582 ക്രൂയിസ് യാത്രികരാണ് ഖത്തറിലെത്തിയത്. 2018നെ അപേക്ഷിച്ച് ക്രൂയിസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 98ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി നിരവധി പരിപാടികളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖത്തറിന്റെ പ്രധാന വിപണികളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. പൊതു, സ്വകാര്യ അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള വിവിധ പങ്കാളികളുടെ പിന്തുണ ഇക്കാര്യത്തില്‍ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകി

ഉപയോഗിച്ച കയ്യുറ വലിച്ചെറിഞ്ഞു; ഒരാള്‍ പിടിയില്‍