Sunday, November 17

ഖത്തറും ചൈനയും സുരക്ഷാസഹകരണം ചര്‍ച്ച ചെയ്തു

Spread the love
പൊതുസുരക്ഷാ ഡയറക്ടര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ഖുലൈഫി ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി ലിയു യുവേജിനുമായി ചര്‍ച്ച നടത്തുന്നു

ദോഹ: ഖത്തരി-ചൈനീസ് നിയമ നിര്‍വഹണ സമിതിയുടെ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ ആദ്യ യോഗം കഴിഞ്ഞദിവസം ദോഹയില്‍ ചേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഖത്തര്‍ സംഘത്തെ നയിച്ചത് പൊതുസുരക്ഷാ ഡയറക്ടര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ഖുലൈഫിയായിരുന്നു. പൊതുസുരക്ഷാ ഉപമന്ത്രിയും പൊതുസുരക്ഷാമന്ത്രാലയത്തിലെ ആന്റി ടെററിസം കമ്മീഷണറുമായ ലിയു യുവേജിനാണ് ചൈനീസ് പ്രതിനിധിസംഘത്തെ നയിച്ചത്.