
ദോഹ: പട്ടിണിയും മരണവും നേരിടുന്ന കുഞ്ഞുങ്ങളുടെ ജീവിതവും ലോക യാഥാര്‍ത്ഥ്യങ്ങളും പറഞ്ഞ് കവിയും ഖത്തര്‍പ്രവാസിയുമായ ഹാരിസ് എടവന മകള്‍ പ ത്തുവയസ്സുകാരിയായ ഹയ ദനീനു അയച്ച കത്ത് വൈറലാകുന്നു.
”നമുക്ക് കേക്കുകള്‍ വാങ്ങിക്കാം..ഏറ്റവും ഇഷ്ടപ്പെടുന്ന സ്വീറ്റ്‌സും ഐസ്‌ക്രീമും വാങ്ങിക്കാം..താമസിക്കാന്‍ മനോഹരമായ വീടുണ്ട്..സ്‌കൂളിലേക്ക് പോകുവാന്‍ ബസ്സുണ്ട്..പക്ഷെ ഈ ലോകത്തെ വലിയൊരു വിഭാഗം കുഞ്ഞുങ്ങള്‍ക്കു ഇതൊന്നുമില്ല..നല്ല ഉടുപ്പുകളില്ല..നിന്നെപ്പോലെയുള്ള ഒരു പാടു കുഞ്ഞുങ്ങള്‍ ഭക്ഷണം കിട്ടാതെ, സമയത്തിനു ചികിത്സകിട്ടാതെ ഒരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്നുണ്ട്…നമ്മള്‍ ഭക്ഷണം വേണ്ടെന്നു വാശിപിടിക്കുമ്പോള്‍ അതിലൊരു ചെറിയ
വിഹിതമെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഒരു പാടു കുഞ്ഞുങ്ങള്‍
ഭൂമിയില്‍ ജീവനോടെ ബാക്കിയായേനെ.. അവര്‍ക്കു സ്‌കൂളും പുസ്തകവും കളിപ്പാട്ടങ്ങളുമില്ല… താമസിക്കാന്‍ വീടുകളില്ല..ലോകമിങ്ങനെയാണു… കുറേപേര്‍ ചിരിക്കുമ്പോള്‍ അതിലേറെ പേര്‍ കരയുന്നു..സന്തോഷത്തേക്കാളേറെ സങ്കടമാണീ ലോകത്തുള്ളത് ഉപ്പ പറഞ്ഞതിനര്‍ത്ഥം സന്തോഷിക്കരുതെന്നല്ല..എല്ലാ സന്തോഷങ്ങളിലും സന്തോഷമില്ലാത്തവരെ കൂടി ഓര്‍മ്മിക്കുക….. ഇങ്ങിനെ തുടരുന്ന കത്ത്…. ഈ കാലവും കഴിയും..നമ്മള്‍ ചിരിച്ചു കളിച്ചു സ്‌ക്കൂളിലേക്ക് വീണ്ടും പോവും എന്ന് ആശ്വസിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്. ഹാരിസ് മകള്‍ക്കു വേണ്ടി ഭാര്യയുടെ വാട്‌സാപിലേക്ക് നാട്ടിലേക്കയച്ച കത്ത് മകളുടെ സ്‌കൂള്‍ ഗ്രൂപ്പിലും നാട്ടിലെ വ്യത്യസ്ത ഗ്രൂപ്പുകളിലും ഇതിനകം ചര്‍ച്ചയായി. ഫെയ്‌സ്ബുക്കിലും ഹാരിസ് ഈ കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്യുന്നത്. കത്തിന്റെ പൂര്‍ണ്ണ രൂപം… https://www.facebook.com/harisedavana/posts/3114865025198326