
ദോഹ: ലിബിയന്‍ ദേശീയ അനുരജ്ഞന സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍താഹിര്‍ സിയാല, ആഭ്യന്തര മന്ത്രി ഫാതി അലി ബഷാഗ എന്നിവരുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു ഇരുവരും. ഇന്നലെ രാവിലെ അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. ലിബിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഉഭയകക്ഷി സഹകരണ ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.