in ,

ഇന്ത്യയിലേക്ക് ആഗോള സഹായം എത്തിക്കുന്നതിനുള്ള പ്രധാന ലോജിസ്റ്റിക് കേന്ദ്രമായി ഖത്തര്‍

ദോഹ: കോവിഡ് വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി ആഗോള സഹായം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന ഗതാഗത, ലോജിസ്റ്റിക് കേന്ദ്രമായി ഖത്തര്‍ മാറിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍. ഇന്ത്യയെ സഹായിക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലാണ്. ഖത്തര്‍ എയര്‍വേയ്സ് ലോകമെമ്പാടുനിന്നുമായി മെഡിക്കല്‍ അവശ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സഹായം സൗജന്യമായി എത്തിക്കും. അടുത്തിടെ മൂന്ന് വിമാനങ്ങള്‍ മെഡിക്കല്‍ സാമഗ്രികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കാര്യവും ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രവര്‍ത്തനങ്ങളെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. എല്ലാ ആഗോള സഹായങ്ങളും സൗജന്യമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പ്രത്യേക ഓഫറിന് ഖത്തര്‍ എയര്‍വേയ്സിനും അദ്ദേഹം അദ്ദേഹം നന്ദി പറഞ്ഞു. ദോഹയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ അംബാസഡര്‍.

എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഖത്തര്‍ സര്‍ക്കാരില്‍ നിന്നും ലോകത്തെ മറ്റു പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് അമീറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലേക്ക് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യ ഈ സഹായങ്ങളെ ശരിക്കും വിലമതിക്കുകയും ഖത്തറിന് നന്ദി പറയുകയും ചെയ്യുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വലിയ സൗഹൃദത്തിന്റെ അടയാളമാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത് 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍

എച്ച്എംസി ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി പുനരാരംഭിക്കാന്‍ തീരുമാനം