Friday, September 18ESTD 1934

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി. നാദാപുരം വാണിമേല്‍ സ്വദേശി കോളിളിച്ചാലില്‍ മൊയ്തു(45)വാണ് മരിച്ചത്.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഖത്തറില്‍ ഹെവിഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. രണ്ടുമാസം മുന്‍പാണ് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയൊരുക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ അവധിക്കായി നാട്ടിലേക്ക് പോയത്. മുസ്‌ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പിതാവ് കുഞ്ഞാലി ഹാജി, മാതാവ് കുഞ്ഞയിശു. ഭാര്യ ജസീല കാപ്പില്‍ ചെറുമോത്ത്, മക്കള്‍ ഫിദ, ഫിസാന്‍, ഫാദിഹ്.

error: Content is protected !!