in

ലൂപ് സ്മാര്‍ട്ട് സ്‌കൂട്ടര്‍; സാങ്കേതിക പിന്തുണയുമായി വൊഡഫോണ്‍ ഖത്തര്‍

ദോഹ: ലൂപ് മൊബിലിറ്റിയുടെ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഷെയറിംഗ് സര്‍വിസിന് സാങ്കേതിക പിന്തുണയുമായി വൊഡഫോണ്‍ ഖത്തര്‍. ഖത്തരി സ്റ്റാര്‍ട്ടപ്പ് ആയ ലൂപ്പ് മൊബിലിറ്റി ആവിഷ്‌കരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ പങ്കിടുന്ന പദ്ധതിക്കനുസൃതമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) പരിഹാരമാണ് വൊഡഫോണ്‍ ഖത്തര്‍ ന്ല്‍കിയത്.
ഉപയോക്താക്കള്‍ക്ക് ലൂപ്പ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തത്സമയം ഏറ്റവും അടുത്ത് ലഭ്യമായ ഇസ്‌കൂട്ടര്‍ കണ്ടെത്തി സവാരി നടത്താനും യാത്രയ്ക്ക് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യാനും സാധിക്കും. നിലവില്‍ വെസ്റ്റ്‌ബേയിലും കോര്‍ണിഷിലും ലൂപ്പ് ഇസ്‌കൂട്ടര്‍ ലഭ്യമാണ്. പൊതുഗതാഗത സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും ലൂപ്പ് ഇലക്ട്രിക് സ്‌കൂട്ടര്‍ സഹായിക്കും.
തങ്ങളുടെ നൂതന ഐഒടി സേവനം ഖത്തരി സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തുഷ്ടിയുണ്ടെന്ന് വൊഡഫോണ്‍ ഖത്തര്‍ ബിസിനസ് സര്‍വിസ് ഡയരക്ടര്‍ മഹ്ദയ് സഅദ് അല്‍ ഹബാബി പറഞ്ഞു. രാജ്യത്തെ സാങ്കേതിക രംഗത്തെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ ലോകത്ത് വിജയിക്കാന്‍ വൊഡഫോണിന് എന്തു സംഭാവന നല്‍കാന്‍ കഴിയുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
നഗരയാത്രകള്‍ക്ക് കൂടുതല്‍ സമര്‍ഥമായ ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ ലൂപ്പുമായുള്ള പങ്കാളിത്തം രാജ്യത്തെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഗതാഗത വിപണിയില്‍ സാങ്കേതിക പിന്തുണയോടെയുള്ള വിപ്ലവം കൊണ്ടുവരികയായിരുന്നു തങ്ങളുടെ താല്പര്യമെന്നും ജനങ്ങള്‍ക്ക് നഗരങ്ങളില്‍ സുഗമമായി യാത്ര ചെയ്യാനുളള പരിസ്ഥിതി സൗഹൃദ സംവിധാനം യാഥാര്‍ഥ്യമായിരിക്കയാണെന്നും ലൂപ്പ് സിഇഒ മുഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റികളില്‍ സ്വയം നിയന്ത്രിത സ്മാര്‍ട്ട് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഐഒടിക്ക് നിര്‍ണായക റോള്‍ വഹിക്കാനാകും. ഇസ്‌കൂട്ടറുകള്‍ കാര്‍ബണ്‍ വികിരണം കുറയ്ക്കുകയും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അഞ്ചു സമിതികള്‍ക്ക് ശൂറാ കൗണ്‍സില്‍ രൂപം നല്‍കി

സി മോയിന്‍കുട്ടിയുടെ വിയോഗം; ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കെ എം സി സി ഘടകങ്ങളും