in

കോവിഡ്: ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച കാറുകളുമായി മന്ത്രാലയം

ദോഹ: കൊറോണ വൈറസു(കോവിഡ്-19)മായി ബന്ധപ്പെട്ട ബോധവല്‍ക്കരണം വ്യാപിക്കുന്നതിന് നൂതന നടപടിയുമായി സാംസ്‌കാരിക കായിക മന്ത്രാലയം. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രാജ്യത്ത് വൈറസ് പടരുന്നത് തടയുന്നതിനുമായി ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച 10 കാറുകളാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. സാംസ്‌കാരിക, കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ്‌സാണ് കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. കാറുകളില്‍ ആംപ്ലിഫയറുകളും സ്പീക്കറുകളും ഘടിപ്പിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ധാരാളമായുള്ള മേഖലകളില്‍ നിരവധി വിദേശ ഏജന്‍സികളുടെയും പ്രക്ഷേപകരുടെയും സഹകരണത്തോടെയായിരിക്കും ബോധവല്‍ക്കരണം. കൊറോണ വൈറസിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. കാറുകളിലെ ഉച്ചഭാഷിണികളിലൂടെ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കും. കാറുകളില്‍ കോവിഡ് ബോധവല്‍ക്കരണ പോസ്റ്ററുകള്‍ ഒട്ടിച്ച് ആകര്‍ഷകമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്: ഖത്തര്‍ ചാരിറ്റിയുടെ സന്നദ്ധ പ്രവര്‍ത്തന ആഹ്വാനത്തിന് മികച്ച പ്രതികരണം

‘നിയമലംഘകരുടെ പേരു പുറത്തുവിടേണ്ടത് അനിവാര്യം’