
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡി റിങ് റോഡ് ശാഖയില്‍ നടന്ന ഐക്യദാര്‍ഢ്യ ചടങ്ങില്‍ കൊറോണ വൈറസിനെതിരെ പോരാട്ടം നയിക്കുന്ന ഖത്തറിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍, ഫാര്‍മസി, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും അഭിവാദ്യം നേര്‍ന്നു. ജീവന്‍ പണയംവെച്ച് ത്യാഗം ചെയ്യുന്ന ഇവരുടെ പോരാട്ടം വിലമതിക്കേണ്ടതാണെന്ന് ലുലു ഉന്നതാധികാരികള്‍ വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ്, റീജ്യണല്‍ ഡയരക്ടര്‍ എംഒ ഷൈജാന്‍, റീജ്യണല്‍ മാനേജര്‍ ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യക്തി ശുദ്ധി പരമാവധി പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും പരിസര ശുചീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ലുലു അറിയിച്ചു.