in

ഇന്‍ഡസ്ട്രിയല്‍ ഏരിയ അടച്ച മേഖലയില്‍ ലുലു താല്‍ക്കാലിക സ്‌റ്റോറുകള്‍

ദോഹ: മേഖലയിലെ പ്രധാന റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു. ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് മൊബൈല്‍ സ്‌റ്റോറുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ഈ മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവശ്യവസ്തുക്കള്‍, ഗ്രോസറികള്‍, ഫ്രഷ് ഫുഡ്, തല്‍ക്ഷണ ഭക്ഷണം, ബേക്കഡ് ഭക്ഷണം, മറ്റു ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവയുണ്ടാകും. സമൂഹത്തിന് അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കി പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച ആകസ്മിക പദ്ധതിയുടെ ഭാഗമാകാന്‍ അനുവദിച്ചതിന് സര്‍ക്കാര്‍ അതോറിറ്റികളോടു അങ്ങേയറ്റം നന്ദിയുണ്ടെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു.
നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ താല്‍ക്കാലിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേന സമൂഹത്തിന് അവശ്യവസ്തുക്കള്‍ നല്‍കുകയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ താല്‍ക്കാലിക സംവിധാനം വികസിപ്പിക്കുന്നത് തുടരാനും തീരുമാനിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും തടസമില്ലാതെ വിതരണം ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഖത്തറിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ലുലു സ്‌റ്റോറിന്റെ പ്രവര്‍ത്തനസമയം മാറ്റിയിട്ടുണ്ടെന്ന് ലുലു മാനേജ്‌മെന്റ് വ്യക്തമാക്കി. ലുലു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കും.
ലുലു സൂപ്പര്‍മാര്‍ക്കറ്റുകള്‍ പതിവുപോലെ രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെ പ്രവര്‍ത്തിക്കും. കൂടാതെ, www.luluhypermarket.com ല്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താനും ഉപയോക്താക്കള്‍ക്ക് സൗകര്യമുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉത്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ

പ്രധാനമന്ത്രി ഉംസലാല്‍ ആസ്പത്രി സന്ദര്‍ശിച്ചു