
ദോഹ: ലുലു മണി ആപ്ലിക്കേഷന് ഉപയോക്താക്കള്‍ക്കിടയില്‍ ജനപ്രീതിയേറുന്നു. വീടുകളിലേക്ക് പണം അയക്കാന്‍ ലുലു എക്‌സ്‌ചേഞ്ചിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡ്-19ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വീടുകളിലേക്ക് പണമയക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഓണ്‍ലൈന്‍ സാധ്യതകളാണ് തേടുന്നത്. ഖത്തറിലെ പ്രമുഖ ധനവിനിമയ കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ലുലു മണി മുഖേന പേയ്‌മെന്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഊരിദൂ മണി ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദമാണ് ആപ്പ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി പണമയക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രതിസന്ധിയുടെ ഈ സമയത്ത് ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് വീടുകളിലിരുന്നുകൊണ്ട് ഇടപാട് നടത്താന്‍ അവസരമൊരുക്കാനായതിലും ശ്രമങ്ങള്‍ ഫലം കാണുന്നതിലും സന്തോഷമുണ്ടെന്ന് ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ലുലു മണി ആപ്ലിക്കേഷന് നിരവധി ആനുകൂല്യങ്ങളുണ്ട്. മികച്ച വിനിമയ നിരക്കുകള്‍ തല്‍സമയം കാണുന്നതിനും വീടുകളുടെ സുഖസൗകര്യങ്ങളിലിരുന്നുകൊണ്ട് തല്‍ക്ഷണം പണം അയക്കുന്നതിനും ഉപഭോക്താക്കളെ ലുലു മണി അനുവദിക്കുന്നു. വരും ദിവസങ്ങളിലും ആപ്പിന്റെ ആവശ്യകത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ലുലു എക്‌സ്‌ചേഞ്ച് കൈക്കൊണ്ടിട്ടുണ്ട്. കസ്റ്റമര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. ലുലു മണി ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. കസ്റ്റമര്‍ സര്‍വീസ്: 44945817/ 18/19/20. ഇമെയില്‍ ഹൗഹൗാീില്യ@
ൂമ.ഹൗഹൗലഃരവമിഴല.രീാ