
ലുലു- നെസ്‌ലെ പ്രമോഷന്റെ മെഗാ നറുക്കെടുപ്പ് ഡി-റിങ് റോഡിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നടന്നപ്പോള്‍. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍ യൂസുഫ് മുഹമ്മദ് യൂസുഫ് ഹംദാന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. 20 വിജയികളെയാണ് തെരഞ്ഞെടുത്തത്. ഓരോരുത്തര്‍ക്കും എട്ടു ഗ്രാം സ്വര്‍ണനാണയം വീതമാണ് സമ്മാനം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും നെസ്‌ലെ ഖത്തറിന്റെയും ഉദ്യോഗസ്ഥര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.