in

ലുലുവിന്റെ 14-ാമത് സ്റ്റോര്‍ ലുസൈല്‍ സിറ്റിയില്‍ തുറന്നു

ദോഹ: ഖത്തറിലെ മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 14-ാമത് ശാഖ ലുസൈല്‍ സിറ്റിയില്‍ തുറന്നു. ഇ-18 ടവര്‍ മറീനയിലാണ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്നത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ സൂപ്പര്‍മാര്‍ക്കറ്റാണിതെന്ന പ്രത്യേകതയുമുണ്ട്. 2,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ലുലു എക്സ്പ്രസില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഷോപ്പിങ് നടത്താനുള്ള ക്രമീകരണങ്ങളാണുള്ളത്.
ഈ മേഖലയിലെ ലുലുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് പുതിയ സ്റ്റോര്‍. ആധുനിക സൗന്ദര്യശാസ്ത്രവും നൂതന സവിശേഷതകളും സമന്വയിക്കുന്നതാണ് പുതിയ എക്‌സ്പ്രസ്സ് സ്റ്റോര്‍. ലുസൈല്‍ മറീനയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോറില്‍ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്.
ഒരു വീടിന് ആവശ്യമായ എല്ലാ അവശ്യവസ്തുക്കളും മികച്ച മത്സരവിലക്ക് ലഭിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്നതിലെ ലുലുവിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിക്കൂടിയാണ് പുതിയ സ്റ്റോര്‍. സര്‍ക്കാര്‍ അധികാരികളുടെയും ഉപഭോക്താക്കളുടെയും സഹായവും പിന്തുണയും ഇല്ലാതെ ഈ അസാധാരണ വളര്‍ച്ച സാധ്യമാകില്ലെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 36 നിലകളിലായി വൈവിധ്യമാര്‍ന്ന ഓഫീസ് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക ടവറാണ് ഇ 18. ഇവിടെ കഫെ, ജിം, റെസ്റ്റോറന്റ് എന്നിവ ഉടന്‍ തുറക്കും. ലുലു എക്‌സ്പ്രസ്സ് സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ ദിയാര്‍ സിഇഒ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ്യ, ഡെവലപ്‌മെന്റ് ആന്റ് അസെറ്റ് മാനേജ്മെന്റ് മേധാവി യൂസഫ് അല്‍ മുസ്ലെ, പവര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് ഗ്രൂപ്പ് ചെയര്‍മാന്‍ മൗതാസ് അല്‍ഖയ്യാത്, വൈസ് ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ റാമിസ് അല്‍ഖയ്യാത്, ജസ്റ്റ് റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ നാസര്‍ അല്‍ അന്‍സാരി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് എന്നിവര്‍ പങ്കെടുത്തു.
ലുസൈല്‍ സിറ്റിയില്‍ ആദ്യമായി തുറക്കുന്ന റീട്ടെയില്‍ ശൃംഖല ലുലുവാണെന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. ലുലു എക്‌സ്പ്രസ് തുറക്കുന്നതിലൂടെ ഖത്തറിലെ ലുലു സ്റ്റോറുകളുടെ എണ്ണം 14 ആയി. ലുസൈല്‍ ഷോപ്പര്‍മാര്‍ക്കായി ഉയര്‍ന്ന നിലവാരമുള്ളതും മെച്ചപ്പെട്ടതുമായ ഇടം അവതരിപ്പിച്ചുകൊണ്ട് ലുസൈല്‍ സിറ്റിയിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റായി ലുലുവിനെ വരവേല്‍ക്കുന്നതിലെ സന്തോഷം മൗതാസ് അല്‍ഖയ്യാത്ത് പ്രകടിപ്പിച്ചു. ലുലു സ്റ്റോറില്‍ പഴം-പച്ചക്കറി, മത്സ്യം, പൗള്‍ട്രി, ബേക്കറി, ക്ഷീര ഉല്‍പന്നങ്ങള്‍, റെഡി ടു ഈറ്റ്, ഓവന്‍ ഫ്രഷ്, ഓര്‍ഗാനിക്, ചില്‍ഡ്, ഡയറി എന്നിവക്ക് പുറമേ ഗാര്‍ഹിക ഉല്‍പന്നങ്ങളും മൊബൈല്‍-ഐടി വിഭാഗങ്ങളുമുണ്ട്.
ഗ്രോസറി, ആരോഗ്യ, സൗന്ദര്യ, ഭക്ഷ്യേതര വിഭാഗങ്ങളില്‍ ഇറക്കുമതി ഉത്പന്നങ്ങളുമുണ്ട്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗമാണുള്ളത്. അടുത്തിടെയാണ് ബിന്‍ മഹ്മൂദില്‍ ലുലുവിന്റെ 13-ാമത് ശാഖ തുറന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 04) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്‍-സ്‌റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു