
ദോഹ: മൂന്നരപതിറ്റാണ്ടിന്റെ ഖത്തര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെഎംസിസി തളിപ്പറമ്പ് മണ്ഡലം സീനിയര്‍ നേതാവ് എം അബ്ദുല്‍ ഖാദര്‍ ഹാജി ചപ്പാരപ്പടവിന് മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി.
മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍ നല്‍കി.
സംസ്ഥാന കെഎംസിസി നേതാക്കളായ റയീസ് പെരുമ്പ, റഹീസ് വയനാട്, ഇസ്മായില്‍ പുഴിക്കല്‍, മണ്ഡലം നേതാക്കളായ ഇബ്രാഹിം പുളിക്കൂല്‍ ,ദാവൂദ് തണ്ടപ്പുറം,റസാഖ് ചപ്പാരപ്പടവ്, അലിക്കുഞ്ഞി ചപ്പാരപ്പടവ്, വി വി മുഹമ്മദ് ക്കുഞ്ഞി,യൂനുസ് ശാന്തിഗിരി പങ്കെടുത്തു.