ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഉപദേശക സമിതി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
മുതിർന്ന കെ.എം.സി.സി നേതാവ് എം.പി ഷാഫി ഹാജി ആണ് ചെയർമാൻ. എസ്.എ.എം ബഷീർ, അബ്ദുന്നാസർ നാച്ചി, അബൂബക്കർ അൽഖാസിമി, സി.വി ഖാലിദ് വൈസ് ചെയർമാൻ പദവി വഹിക്കും. കെ.സൈനുൽആബിദ് സഫാരി, ഹംസ കൊയിലാണ്ടി, പി.വി മുഹമ്മദ് മൗലവി, യു ഹംസ അൽഖോർ, അസീസ് നരിക്കുനി, കെ.പി മുഹമ്മദലി, മുസ്തഫ എലത്തൂർ, നിയമത്തുള്ള കോട്ടക്കൽ, ഇസ്മായിൽ ഹാജി മങ്കട, കെ.ബി.കെ മുഹമ്മദ്, ബഷീർഖാൻ, പി. പി അബ്ദുറഷീദ് എന്നിവർ അംഗങ്ങൾ ആയിരിക്കും. കെഎംഎംസി സംസ്ഥാന സഹ ഭാരവാഹികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യഭാരവാഹികളെ വോട്ടെടുപ്പിലൂടെയാണ് തെരെഞ്ഞെടുത്തത്.
in QATAR NEWS
എം. പി ഷാഫിഹാജി ഖത്തർ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ
