
ദോഹ: ഭക്ഷ്യോത്പന്നങ്ങളുടെ കാലാഹരണ തീയതി തിരുത്താന്‍ ഉപയോഗിച്ച മെഷീന് അധികൃതര്‍ പിടിച്ചെടുത്തു. അല്‍ഷഹാനിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഫാമുകളില്‍ നടത്തിയ പരിശോധനയില്‍ ഉത്പന്നങ്ങളുടെ കാലാവധി തീയതി അനധികൃതമായി മാറ്റാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ പിടികൂടൂകയായിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.