in

മഹ്മൂദ് മാട്ടൂലിനു കെ.തായാട്ട് ബാല സാഹിത്യ പുരസ്‌കാരം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ ഹരിതം ബുക്‌സ് സാരഥി പ്രതാപന്‍ തായാട്ട്, തിരക്കഥാകൃത്ത് റോബിന്‍ തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവര്‍

ദോഹ: എഴുത്തുകാരനും കോളമിസ്റ്റും ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവുമായ മഹ്മൂദ് മാട്ടൂലിന് കെ.തായാട്ട് ബാല സാഹിത്യ പുരസ്‌കാരം. നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ ഹരിതം ബുക്‌സ് സാരഥി പ്രതാപന്‍ തായാട്ട്, തിരക്കഥാകൃത്ത് റോബിന്‍ തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മക്കിയും കുക്കിയും എന്ന കൃതിക്കാണ് പുരസ്‌കാരം. ഗള്‍ഫ് രാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ വായ്‌മൊഴിയായും വരമൊഴിയായും  പലയിടത്തും പല രീതിയില്‍ പറയപ്പെടുന്ന നാടോടിക്കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 28 കഥകളുടെ ഏറ്റവും പുതിയ സമാഹാരമാണ് മക്കിയും കുക്കിയും. ചന്ദ്രിക, മലയാളം ന്യൂസ് തുടങ്ങിയ ദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുന്ന മഹ്മൂദ് മാട്ടൂല്‍ ഖത്തറില്‍ ഗ്ലോബല്‍ ഷിപ്പിങ്ങ് സര്‍വീസ് മാനേജറാണ്. ടി.വി കൊച്ചുബാവയുടെ കീഴില്‍ പുറത്തിറങ്ങിയിരുന്ന ഗള്‍ഫ് വോയിസ് മാസികയുടെ സബ് എഡിറ്ററായിരുന്നു.

മഹമൂദ് മാട്ടൂല്‍

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ്.  തടവറയുടെ തോറ്റങ്ങള്‍ , ബഹദൂര്‍ സൗദി അറേബ്യയില്‍, ജൂഹ കഥകള്‍ , അരലഡു, ഖലീഫ കഥകള്‍, വീണ്ടും വിരിയുന്ന പൂക്കള്‍, വിഷം പുരട്ടിയ വിഗ്രഹങ്ങള്‍, പറക്കുന്ന പശു, രാജാവിനേക്കാള്‍ ബുദ്ധിമാന്‍, മുയലും കൂട്ടുകാരും, ചുണ്ടെലി റാണി, മാവിയുടെ സാഹസിക യാത്ര, സത്യസന്ധനായ രത്‌നവ്യാപാരി എന്നിവയുള്‍പ്പെടെ നോവലും കഥകളുമായി പതിനഞ്ചു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ കേന്ദ്ര സര്‍വകലാശാല ഈ വര്‍ഷം പ്രസിദ്ധീകരിച്ച ‘ആകാശം മാത്രം കാണുന്ന വീടുകള്‍’ എന്ന 25 പ്രവാസി കഥകളുടെ സമാഹാരത്തില്‍ മഹമൂദ് മാട്ടൂലിന്റെ കഥയുമുള്‍പ്പെടുന്നു. ശത്രുഘ്‌നന്‍, എന്‍.പി ചന്ദ്രശേഖരന്‍, ടോണി ചിറ്റേട്ടുകളം, എസ്.കമറുദ്ദീന്‍, രേഖ ആര്‍ താങ്കള്‍, സത്യന്‍ താന്നിപ്പുഴ, വി.എസ് കൃഷ്ണരാജ് എന്നിവര്‍ക്കാണ് മറ്റു കെ.തായാട്ട് പുരസ്‌കാരങ്ങള്‍. ഹിരണ്‍മയി ഹേമന്ത്, ധ്യാന്‍ചന്ദ് ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അറബ് കപ്പ് ആരാധകര്‍ക്ക് പ്രവേശനം ഹയ്യാ കാര്‍ഡ് വഴി

ഖത്തര്‍ ഇടപെടല്‍; താലിബാനുമായി നയതന്ത്ര നീക്കുപോക്കിന് അമേരിക്ക