in

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്‍-സ്‌റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ദോഹ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഈ ആഘോഷ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഇന്‍-സ്റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നേടാന്‍ അവസരമുണ്ടാകും. ഉത്സവ സീസണിന് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്വര്‍ണ്ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ മനോഹരവും, അതിവിശിഷ്ടവുമായ ആഭരണ ശേഖരവും മികച്ച വിലയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വിജയിക്കാനുളള അതുല്ല്യമായ അവസരമാണ് ലഭിക്കുന്നത്. നവംബര്‍ ഏഴു മുതല്‍ 13 വരെയുളള കാലയളവില്‍ 3,000 ഖത്തര്‍ റിയാലിന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണിലൂടെ ഉറപ്പായ സ്വര്‍ണ്ണ നാണയം, അല്ലെങ്കില്‍ 100 സ്വര്‍ണ്ണ നാണയങ്ങള്‍ വരെ ഉടനടി നേടാനാകും. 4,000 ഖത്തര്‍ റിയാലിന് വജ്രാഭരണങ്ങളോ അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി സ്വന്തമാക്കാനാകും. 2,500 ഖത്തര്‍ റിയാലിന് വജ്രാഭരണങ്ങളോ അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍, അര ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി നേടാനും അവസരമുണ്ട്. ഫെസ്റ്റിവല്‍ ആഘോഷിക്കുന്നവര്‍ക്ക് വിശ്വാസസംരക്ഷണത്തിനും പ്രിയപ്പെട്ട ആഭരണങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദന്തേരാസ് ദിനത്തില്‍ എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ഷോറൂമുകളിലെ അണുനശീകരണം, സാമൂഹിക അകലം പാലിക്കല്‍, ജീവനക്കാരുടെ സുരക്ഷാ പരിശോധന, സേഫ് ബില്ലിങ്ങ്, ഓരോ ട്രയലിനുശേഷവും ജ്വല്ലറി സാനിറ്റൈസേഷന്‍ തുടങ്ങിയ, അധികാരികള്‍ നിര്‍ദ്ദേശിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തിക്കുക. സ്വര്‍ണ്ണ വില കൂടുന്നത് തുടരാന്‍ സാധ്യതയുളളതിനാല്‍ സ്വര്‍ണ്ണ നിരക്കിലെ വ്യതിയാനത്തില്‍ നിന്നും ഉപോക്താക്കളെ സംരക്ഷിക്കുന്നതിനായി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണ്ണ നിരക്ക് കൂടുന്നത് അവരെ ബാധിക്കാതിരിക്കാന്‍, ഉപഭോക്താവിന് ഗോള്‍ഡ് റേറ്റ് ബ്ലോക്ക് ചെയ്യാനാകും. വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ 10 ശതമാനം തുക മുന്‍കൂറായി അടച്ച് നവംബര്‍ 15 വരെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ നേടാം. ഇതിലൂടെ സ്വര്‍ണ്ണം വാങ്ങുന്ന സമയത്ത് വില വര്‍ദ്ധിച്ചാല്‍ ബുക്ക് ചെയ്ത
സമയത്തെ വിലയും, വില കുറഞ്ഞാല്‍ ആ കുറഞ്ഞ വിലയിലും സ്വര്‍ണ്ണം സ്വന്തമാക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലുലുവിന്റെ 14-ാമത് സ്റ്റോര്‍ ലുസൈല്‍ സിറ്റിയില്‍ തുറന്നു

അല്‍വഖ്‌റ നടപ്പാത ഉദ്ഘാടനം ചെയ്തു