in

ഡബിള്‍ യുവര്‍ സേവിങ്‌സ് കാമ്പയിനുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്‌

ദോഹ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഔട്ട്‌ലെറ്റുകളില്‍ ഡബിള്‍ യുവര്‍ സേവിങ്‌സ് കാമ്പയിനു തുടക്കമായി. ഏറ്റവും മികച്ച പണിക്കൂലിയില്‍ പ്രിയപ്പെട്ട ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഖത്തര്‍ ദേശീയ ഉത്പന്നങ്ങള്‍ക്കായി മികച്ച പണിക്കൂലി, 22 ക്യാരറ്റ്(ജിസിസി) സ്വര്‍ണം മാറ്റിയെടുക്കുമ്പോള്‍ സീറോ ഡിഡക്ഷന്‍ എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ മൂന്നു വരെയാണ് ഈ ആനുകൂല്യങ്ങളുടെ കാലാവധി. ഖത്തറിലെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ തദ്ദേശീയമായി നിര്‍മിച്ച സ്വര്‍ണാഭരണങ്ങളാണ് കാമ്പയിന്റെ മുഖ്യസവിശേഷത. പ്രാദേശിക, മേഖലാ, ആഗോള വിപണികളില്‍ ദേശീയ ഉത്പന്നങ്ങളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഖത്തര്‍ ക്വാളിറ്റി മാര്‍ക്കിന്റെ അധിക ഉറപ്പ് ഈ സ്വര്‍ണാഭരണങ്ങള്‍ക്കുണ്ടായിരിക്കും. ഉത്പന്നത്തിന്റെ കാര്യക്ഷമതയ്ക്കും ഗുണനിലവാരത്തിനുമുള്ള തെളിവാണിത്. രാജ്യത്ത് സജ്ജമാക്കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കും സവിശേഷതകള്‍ക്കും അനുസൃതമായി ഉത്പന്നങ്ങള്‍ നവീകരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതാണ് ഖത്തര്‍ ക്വാളിറ്റി മാര്‍ക്ക്. സര്‍ക്കാരിന്റെ സംരംഭങ്ങളെ പിന്തുണ്ക്കുക, തദ്ദേശീയ ഉത്പാദന കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ച ആഭരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മികച്ച പണിക്കൂലിയില്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ കാമ്പയിന്‍ അവസരം നല്‍കുന്നതായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഖത്തര്‍ റീജിയണല്‍ ഹെഡ് കെ.സന്തോഷ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉപരോധം 2 നേതാക്കളുടെ മാസങ്ങള്‍ നീണ്ട ആസൂത്രണം: അമേരിക്ക തീയില്‍ എണ്ണയൊഴിച്ചു; വെളിപ്പെടുത്തലുമായി പുസ്തകം

ലുലുവിന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആദരവ്‌