in

മലബാര്‍ ഗോള്‍ഡില്‍ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് ക്യാമ്പയിന് തുടക്കം

ദോഹ: സ്വര്‍ണ്ണ വജ്ര ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് നല്‍കി മലബാര്‍ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആദ്യമായി ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനില്‍ 18, 21, 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പണിക്കൂലിയില്‍ 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും വജ്രാഭരണങ്ങള്‍ക്ക് 25 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടൊപ്പം ആകര്‍ഷകമായ വിലയില്‍ വാങ്ങാനാവുന്ന സ്‌പെഷല്‍ ബൈ പ്രൊഡക്ടുകളുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആദ്യമായാണ് ഇത്തരത്തിലൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പരമാവധി വിലക്കുറവില്‍ ആഭരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കെഎംസിസി അല്‍ഇഹ്‌സാന്‍ കമ്മിറ്റി ഇടപെട്ടു; വിജയലക്ഷ്മിക്ക് നാട്ടില്‍ അന്ത്യവിശ്രമം

പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഈത്തപ്പഴങ്ങള്‍ വിപണിയില്‍