in

മലപ്പുറം ജില്ലാ കെഎംസിസി ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്ക് പറന്നു

മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും യാത്രക്കാര്‍ക്ക് ദോഹ ഹമദ് വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കുന്നു

ദോഹ: പ്രവാസികളെ നാട്ടിലേക്ക് തരിച്ചുകൊണ്ടുപോകാന്‍ ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഐസിബിഎഫുമായി സഹകരിച്ച് ചാര്‍ട്ടര്‍ ചെയ്ത വിമാനം ഇന്നലെ രാവിലെ ഖത്തര്‍ സമയം 8.55ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കു പറന്നു. 175 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഇന്ത്യന്‍ സമയം ഉച്ചക്ക് 2.35ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. അടിയന്തിരമായി നാട്ടിലെത്തേണ്ട രോഗികള്‍, ജോലി നഷ്ടമായവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശന വിസയിലെത്തിയവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ ജില്ലാ കമ്മിറ്റി മുന്‍ഗണന നല്‍കിയത്.
175 യാത്രക്കാര്‍ക്കും പിപിഇ കിറ്റും ഭക്ഷണവും വെള്ളവും അടങ്ങുന്ന പൊതിയും ജില്ലാകമ്മിറ്റി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോകേണ്ട വ്യക്തിക്ക് അവസാന നിമിഷത്തില്‍ ദ്രുതഗതിയില്‍ അനുമതിലഭ്യമാക്കി യാത്രക്ക് അവസരം ഒരുക്കാന്‍ ജില്ലാകമ്മിറ്റിക്ക് കഴിഞ്ഞത് ശ്രദ്ധേയ നേട്ടമായി. ജില്ലയിലെ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും യാത്രക്കാര്‍ക്ക് ദോഹ ഹമദ് വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പരിശോധന: ആപ്പിലെ നിറംമാറ്റത്തെക്കുറിച്ച് ആശങ്ക വേണ്ട

ലൈസന്‍സില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി, ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കംചെയ്തു