in

സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മലപ്പുറം കെഎംസിസി

ദോഹ: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണമെന്ന നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന നിലപാട് അംഗീകരിക്കാനവില്ല. കോവിഡ് മൂലം മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രായമായവരും രോഗികളും ഗര്‍ഭിണികളും, ജോലി നഷ്ടപ്പെട്ടും ജോലി തേടിയെത്തി പ്രതിസന്ധിയിലയവരുമാണ് ഇപ്പോള്‍ നാട്ടിലെത്തുന്നത്. താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടി സന്നദ്ധ സംഘടനകളുടെ സഹായംകൊണ്ട് കഴിഞ്ഞിരുന്നവരാണ് എങ്ങിനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്തയോടെ വിമാനം കയറുന്നവരില്‍ അധികവും. സന്നദ്ധസംഘടനകളും വ്യക്തികളും നല്‍കിയ വിമാനടിക്കറ്റുപയോഗിച്ചും കടം വാങ്ങിയും നാട്ടിലെത്തുവാരാണധികവും. അവരെ അന്യരെപ്പോലെ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ നയം അപലപനീയമാണെന്നും കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ്സ, ജനറല്‍ സെക്രട്ടറി അബ്ദുല്‍അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ അലി മൊറയൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രവാസികള്‍ ക്വാറന്റൈന് പണം: തീരുമാനം മനുഷ്യത്യ രഹിതം

ശൈത്യകാല കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു