
ദോഹ: ജോലി ചെയ്യുന്ന റസ്റ്റോറന്റിലേക്ക് പോകവെ കുഴഞ്ഞുവീണ മലയാളി ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട്, കുണ്ടുങ്ങല്‍, പരേതനായ നാലകത്ത് ഉസ്മാന് കോയയുടെ മകന് അറബിന്റകം നിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ദോഹ,മുന്തസ ഒയിസ്റ്റര്‍ റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. ഒരാഴ്ച മുമ്പ് കാലത്ത് ജോലി സ്ഥലത്തേക്ക് വരുന്ന വഴി കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് മാത്തോട്ടത്താണ് താമസം. കുറ്റിച്ചിറ, വലിയമാപ്പിളകത്ത് സഹീറബാനുവാണ് ഭാര്യ. അഫ്ലഹ് ഉസ്മാന്, അഫ്ഹം നിയാസ്, അസ്സാം മൂസ നിയാസ് മക്കളാണ്. സലീം, റഷീദ് (ഖത്തര്‍), പരേതരായ സഫിയ, സുദാത്ത് സഹോദരങ്ങളാണ്. അബൂഹമൂറില്‍ ഖബറടക്കുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്കുന്ന കെ എം സി സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.