in ,

ഖത്തറിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശ്വാസമായി മലയാളി വളണ്ടിയര്‍മാര്‍

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുന്ന റഡ്ക്രസന്റിന് കീഴിലെ മലയാളി വളണ്ടിയര്‍മാര്‍

മൂന്നു ഷിഫ്റ്റുകളിലായി സേവനനിരതരാവുന്നത് നൂറ്റി അമ്പതോളം വളണ്ടിയര്‍മാര്‍

ദോഹ: ഖത്തറിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സന്നദ്ധസേവന രംഗത്ത് ശ്രദ്ധേയരായി മലയാളി വളണ്ടിയര്‍മാര്‍. ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന മലയാളി കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് മലയാളി വളണ്ടിയര്‍മാരുടെ സേവനം ആശ്വാസമാവുകയാണ്. ഭാഷാപരമായ പ്രശ്‌നം നേരിടുന്നവര്‍ക്കും ഇവരുടെ സാന്നിധ്യം തുണയാണ്. ബഹുജന വാക്‌സിനേഷന്‍ കാമ്പയിന്റെ ഭാഗമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം െ്രെപമറി ഹെല്‍ത് കെയര്‍ കോര്‍പ്പറേഷന്റെയും , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ആരംഭിച്ച ആദ്യ വാക്‌സിനേഷന്‍ കേന്ദ്രമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ കീഴിലെ ക്യു എന്‍ സി സിയിലുള്ളത്. ഈ കേന്ദ്രത്തിലാണ് ഖത്തര്‍ റഡ്ക്രസന്റ് സൊസൈറ്റിയുടെ കീഴില്‍ സന്നദ്ധ സേവകരായി നിരവധി മലയാളികളും സേവനം ചെയ്യുന്നത്. നഴ്‌സുമാരുള്‍പ്പെടെ മെഡിക്കല്‍ ജീവനക്കാരായ മലയാളികളും ഈ കേന്ദ്രത്തില്‍ സേവന രംഗത്തുണ്ട്.
2021 ഫെബ്രുവരിയില്‍ ആരംഭിച്ച സെന്ററില്‍ ഖത്തര്‍ റെഡ് ക്രെസെന്റിന് കീഴിലായി ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റി അമ്പതോളം വളണ്ടിയര്‍മാരാണ് മൂന്നു ഷിഫ്റ്റുകളില്‍ സേവന നിരതരാവുന്നത്. വളണ്ടിയര്‍മാര്‍ക്ക് പുറമെ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലായി ഏതാണ്ട് അഞ്ഞൂറോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നു. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് ക്യു എന്‍ സി സിയില്‍ ഇതിനകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
”ഖത്തര്‍ ഭരണകൂടം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി കോവിഡ് ബാധിച്ച പതിനായിരക്കണക്കിന് ആളുകള്‍ക്ക് ദേശ, വര്‍ണ, ഭാഷ വ്യത്യാസമില്ലാതെ മികച്ച ചികിത്സയും, ക്വാറന്റൈന്‍ സൗകര്യങ്ങളും ഒരുക്കുകയാണ്. കഴിഞ്ഞ റമദാനില്‍ ഇരുപത്തഞ്ചു ദിവസത്തോളം ക്വാറന്റൈനില്‍ കിടക്കേണ്ടി വന്നപ്പോള്‍ അത് അനുഭവിച്ചിട്ടുണ്ട്. പ്രവാസികളെ ഇത്രയധികം പരിഗണിക്കുന്ന ഖത്തറിനെ സേവിക്കാനുള്ള അവസരമായാണ് ഈ സന്നദ്ധസേവനം കാണുന്നത്.” -വാക്‌സിനേഷന്‍ സെന്ററിലെ വളണ്ടിയറായ കണ്ണൂര്‍ കരിയാട് സ്വദേശി പി. പി. ഫഹദ് ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍; ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിങ് തുടങ്ങി, 45ലധികം പാക്കേജുകള്‍

ഖത്തറില്‍ ഫിഫ അറബ് കപ്പ്‌ ‍ വളണ്ടിയരാവാന്‍ അവസരം; ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ