ദോഹ: കോവിഡ് ബാധിച്ച് മരിച്ച വാണിമേലിലെ പാലോറ മുഹമ്മദിന്റെ(43) മൃതദേഹം ദോഹയില്‍ ഖബറടക്കി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഖത്തറിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞദിവസമായിരുന്നു മരിച്ചത്. ഇടക്ക് അസുഖം ഭേദമായെങ്കിലും പെട്ടെന്ന് വീണ്ടും മൂര്‍ഛിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശിയായ പരേതനായ ബീരാന്റെയും പാലോറ പാത്തുവിന്റെയും മകനാണ്. ഭാര്യ നസീമ. മക്കള്‍ നഹദ ഫാത്തിമ, നഹല്‍ ഷാ മുഹമ്മദ്(ഇരുവരും ഭൂമിവാതുക്കല്‍ എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).