
ദോഹ: ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോലെസ് ഖത്തര്‍ ഘടകം കുട്ടികള്‍ക്കായി മണ്ടാല ആര്‍ട് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപിക സിതാര മനോജ് നേതൃത്വം നല്‍കി.

ഖത്തര്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 9 മുതല്‍ 16 വയസ്സുവരെ പ്രായത്തിലുള്ള ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ശ്രീകലാ പ്രകാശന്‍ സ്വാഗതം പറഞ്ഞു. ബിന്ദു കരുണ്‍ സോലെസിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ക്രിയാത്മകമായ ചില പരിപാടികള്‍ കൂടി ആലോചനയിലുണ്ടെന്ന് സോലെസ് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

കുട്ടികളുടെ ഏകാഗ്രതയും പഠനശേഷിയും വര്‍ധിപ്പിക്കാനുതകുന്ന ജ്യാമിതീയ ചിത്രകലാ ശൈലിയാണ് മണ്ടാല ആര്‍ട്ട്.